
പാമ്പ്ര ട്രസ്റ്റ്
പാമ്പ്ര കുഞ്ഞിക്കമ്മൻ & മുഖാരി എന്നിവരുടെ സന്താന പരമ്പരയിൽപ്പെട്ടവരുടെ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിക്കവാൻ രൂപം കൊണ്ടതാണ് പാമ്പ്ര ട്രസ്റ്റ്.
പരസ്പരം ഐക്യവും സ്നേഹവും സമാധാനവും സന്തോഷവും ഊട്ടി ഉറപ്പിക്കുന്നതിനും, കുടുംബ ബന്ധങ്ങളുടെ പവിത്രതയും പ്രാധാന്യവും കാത്ത് സൂക്ഷിക്കുന്നതിനും, കുടുംബാംഗങ്ങൾ തമ്മിൽ തലമുറകളായി പരസ്പരം അറിയുവാനും ഒരു കൂട്ടായ്മ വളരെ ആവശ്യമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ട്രസ്റ്റ് രൂപീകരിക്കാൻ പ്രധാനമായും ഉദ്ദേശിച്ചത് മാത്രമല്ല കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കേണ്ടത് നാം ഒരുരുത്തരുടേയും കടമയാണല്ലോ .
കുടുംബാംഗങ്ങളുടെ കൂട്ടായ്മയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി പരിശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
പാമ്പ്ര തറവാട്ടിൽ സാമ്പത്തികമായും ശാരീരികമായും പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ - ആരോഗ്യ - വിവാഹ - പാർപ്പിട - തൊഴിൽ വിഷയങ്ങളിൽ പുരോഗതിക്ക് വേണ്ടി സഹായിക്കുക പ്രവർത്തിക്കുക.
ഇന്ത്യ രാജ്യത്തിന്റെ ഭരണഘടനക്കും നിയമത്തിനും വിധേയമായി കുടുംബാംഗങ്ങളുടെ പ്രശ്നങ്ങളിൽ അവരുടെ ആവശ്യാനുസരണം ഇടപെടുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം.